പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സായംപ്രഭ വയോജന കൂട്ടായ്മ പദ്ധതിയുടെ ഉദ്ഘാടനവും വയോജനങ്ങളെ ആദരിക്കലും നാരങ്ങാനം സെന്റ്. തോമസ് മാര്‍ത്തോമ പള്ളി ഓഡിറ്റോറിയത്തില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി നിര്‍വഹിച്ചു. സമൂഹത്തിന്റെ വിവധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള വയോജനങ്ങളെ ആദരിച്ചു. കൗണ്‍സിലര്‍ മാജീദ മാഹിന്‍ ജെറിയാട്രിക് പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സെടുത്തു.
അടൂര്‍ കാരുണ്യ കണ്ണാശുപത്രിയുടെയും അടൂര്‍ ദേവി സ്‌കാന്‍ ആന്‍ഡ് ലാബോറട്ടറീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര രോഗ നിര്‍ണയവും സൗജന്യ പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ക്യാമ്പും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം പി തോമസ്, നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി ദേവസ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് വിശ്വനാഥ്, പി വി അന്നമ്മ, അജി അലക്സ്, ജിജി ചെറിയാന്‍, നാരങ്ങാനം പഞ്ചായത്ത് അംഗം അഖില്‍ നന്ദന്‍, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി ജെ ഗിരിജ , എം ബി രഘു, റവ. ഡോ പി പി തോമസ്, വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ അബ്ദുള്‍ ബാരി, ഇലന്തൂര്‍ ബ്ലോക്ക് വനിതാ ശിശുവികസന പദ്ധതി ഓഫീസർ വി താര തുടങ്ങിയവര്‍ പങ്കെടുത്തു.