പട്ടികജാതി പട്ടിക വര്‍ഗ ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട
ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്തണം: മന്ത്രി കെ രാധാകൃഷ്ണന്‍

പത്തനംതിട്ട : പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പദ്ധതികളുടെ പ്രയോജനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷണന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തിന്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാര വികേന്ദ്രീകരണത്തിന്റെ കാതലായ ലക്ഷ്യം വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും, സേവനങ്ങളും, പിന്നോക്ക വിഭാഗങ്ങള്‍ക്ക് എത്തിക്കുക എന്നതാണ്. ഇതിനായി പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നത് ഉദ്യോഗസ്ഥര്‍ വിലയിരുത്തണം.

Advertisements

സാമൂഹികപരമായും സാമ്പത്തികപരമായും താഴെ തട്ടിലുള്ള ജനവിഭാഗങ്ങളെ മുന്നോട്ട് കൊണ്ടുവരേണ്ട വകുപ്പായതു കൊണ്ടു തന്നെ അതിന്റെ പ്രാധാന്യവും മഹത്വവും മനസിലാക്കി ഓരോ ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കണം. പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തന്നതിനായി ഓരോ കുടുംബത്തിന്റെയും അന്തരീക്ഷവും പ്രത്യേകതകളും പഠിക്കുന്നതിനോടൊപ്പം ഉദ്യോഗസ്ഥര്‍ അവരവരുടെ അധികാര പരിധിയിലുള്ള കുടുംബങ്ങളെ സംരക്ഷിക്കുന്നതിനും, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള നടപടികള്‍ കൈക്കൊളളണം. എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കുക, അവിടെ വാസയോഗ്യമായ വീടുകള്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക, കുട്ടികള്‍ക്കുള്ള പഠനം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തുവാന്‍ വകുപ്പ് പ്രത്യേക ശ്രദ്ധ പുലര്‍ത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരച്ചറിയല്‍ കാര്‍ഡ് തുടങ്ങി ആവശ്യമായ എല്ലാ അടിസ്ഥാന രേഖകളും ലഭ്യമാക്കണം. ആവശ്യമായ രേഖകള്‍ ലഭ്യമാക്കുന്നതിനോടൊപ്പം ആധികാരിക രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്ന ഡിജിലോക്കര്‍ സംവിധാനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീലേക്ക് വരുന്ന താഴെ തട്ടിലുള്ള ജനവിഭാഗങ്ങളെ അനുഭാവപൂര്‍വം പരിഗണിക്കണം. ഓരോ പദ്ധതിയും നടപ്പിലാക്കുന്നതിനുള്ള കാലതാമസം സംബന്ധിച്ച തടസം മനസിലാക്കുന്നതിനും അതിനുള്ള പരിഹാരം കണ്ടെത്തുന്നതിനും ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പട്ടിക വര്‍ഗ വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. സജു, പട്ടികജാതി വികസന വകുപ്പ് ദക്ഷിണ മേഖല ഡപ്യൂട്ടി ഡയറക്ടര്‍ അരവിന്ദാക്ഷന്‍ ചെട്ടിയാര്‍, ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.