തിരുവല്ല :
വള്ളംകുളം സർവ്വീസ് സഹകരണ ബാങ്കിന്റെ
വാർഷിക പൊതുയോഗവും
ഡിവിഡന്റ് പ്രഖ്യാപനവും
വിതരണ ഉദ്ഘാടനവും ബാങ്കിന്റെ മെയിൻ ബ്രാഞ്ച് ഹാളിൽ വച്ച് നടന്നു.
പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ. അഭിലാഷ് ഗോപൻ അദ്ധ്യക്ഷനായി.
സമഗ്രമായ കുടിശ്ശിക നിവാരണത്തിലൂടെയും ചിലവുകളിലെ നിയന്ത്രണത്തിലൂടെയും ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നരക്കോടിയിൽ അധികം രൂപയുടെ ലാഭത്തിലാണ്. ബാങ്കിന്റെ ലാഭവിഹിതം ഓഹരിയുടെ 9% വീതം നൽകുന്നത്തിനു തീരുമാനിച്ചു. വൈസ് പ്രസിഡന്റ് കെ എൻ രാജപ്പൻ, സെക്രട്ടറി ഇൻ ചാർജ്ജ് ജോജി കെ സഖറിയ, ബോർഡംഗം സബിത കുന്നത്തേട്ട് എന്നിവർ സംസാരിച്ചു.
Advertisements