പത്തനംതിട്ട: കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് റവന്യുമന്ത്രി കെ.രാജന്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, മാത്യു ടി.തോമസ് എംഎല്‍എ എന്നിവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 56 കുടുംബങ്ങളിലായി 203 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തിരുവല്ല ആര്‍ഡിഒ ചന്ദ്രശേഖരന്‍ നായര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, നെടുമ്പ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലേഷ് കുമാര്‍, തഹസീല്‍ദാര്‍ ജോണ്‍ വര്‍ഗീസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എബി എബ്രഹാം, ബിനു ഗോപാലകൃഷ്ണന്‍, കുറ്റപ്പുഴ വില്ലേജ് ഓഫീസര്‍ മഞ്ജു ലാല്‍ തുടങ്ങിയവര്‍ മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു.
പന്തളം കടയ്ക്കാട് ഗവ.എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ മൂന്നു കുടുംബത്തിലെ 14 പേരാണ് ക്യാമ്പിലുള്ളത്. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍, പന്തളം നഗരസഭ ചെയര്‍മാന്‍ സി.സജി, വൈസ് ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ്, കൗണ്‍സിലര്‍മാരായ എച്ച്.സക്കീര്‍, ഷെഫിന്‍ റെജീബ് ഖാന്‍, ലസിത ടീച്ചര്‍, അജിതകുമാരി, അംബിക രാജേഷ്, അടൂര്‍ ആര്‍.ഡി.ഒ തുളസീധരന്‍ പിള്ള, തഹസില്‍ദാര്‍ ജോണ്‍ സാം തുടങ്ങിയവരും മന്ത്രിമാര്‍ക്ക് ഒപ്പമുണ്ടായിരുന്നു.