പത്തനംതിട്ട : ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ഏരിയ കൺവെൻഷൻ സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ ട്രഷറർ ജി. സുധീർ അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി അഡ്വ. പി. സി. ഹരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി ഐ ടി യു ജില്ലാ ഭാരവാഹികളായ എം. വി. സഞ്ജു, കെ. അനിൽ കുമാർ, ശ്യാമ ശിവൻ, യൂണിയൻ നേതാക്കളായ സുജിതാ കുമാരി,റജി എബ്രഹാം,മോനി ജോസഫ്, രാജി അനിൽ എന്നിവർ സംസാരിച്ചു. അഡ്വ. പി. സി. ഹരി (പ്രസിഡന്റ് ), റജി എബ്രഹാം, മാത്യു കുഞ്ഞൂഞ്ഞ് (വൈസ് പ്രസിഡൻ്റ്മാർ) വി. ആർ. ജോൺസൻ (സെക്രട്ടറി), റോയ് വർഗീസ്, ആർ. ഹരീഷ് ( ജോ. സെക്രട്ടറിമാർ) ജി. സുധീർ (ട്രഷറർ) എന്നിങ്ങനെ 21 അംഗ കമ്മിറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു.