തിരുവല്ല: എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ യുവതീ യുവാക്കൾക്കുള്ള വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സ് 15,16 തീയതികളിൽ യൂണിയൻ ആഡിറ്റോറിയത്തിൽ നടക്കും.
കുടുംബ ബന്ധങ്ങളിലും ദാമ്പത്യ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളെ സമചിത്തതയോടെ അഭിമുഖീകരിച്ചു സന്തുഷ്ടജീവിതം നയിക്കുന്നതിന് പ്രാപ്തരാക്കുന്ന ഈ കോഴ്സിൽ അവിവാഹിതരായ യുവതീയുവാക്കളും നവദമ്പതികളും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ അറിയിച്ചു. മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്യാൻ യൂണിയൻ ഓഫീസുമായോ (0469 2700093), ഇ-മെയിൽ ([email protected]) മുഖേനയോ ബന്ധപ്പെടേണ്ടതാണ്.
Advertisements