സെൻ്റ്. തോമസ് കോളജ് റോഡ് നിർമാണത്തിന് 4.28 കോടി രൂപ അനുവദിച്ചു : മന്ത്രി വീണാ ജോർജ്

കോഴഞ്ചേരി : സെൻ്റ്. തോമസ് കോളജ് റോഡ് നിർമാണത്തിന് 4.28 കോടി രൂപ അനുവദിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴഞ്ചേരി മാരാമൺ കൺവൻഷൻ നടപ്പാത ജനങ്ങൾക്കു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവിലാണ് കിഴക്കേ തീരത്ത് മാരാമൺ കൺവൻഷൻ സെൻ്ററിലേക്കുള്ള നടപ്പാതയുടെ പുനരുദ്ധാരണവും സൗന്ദര്യവത്കരണവും നടത്തിയത്. വള്ളംകുളം – കോഴഞ്ചേരി റോഡ് ബിസി നിലവാരത്തിലേക്കുയർത്തുവാൻ 7.20 കോടി രൂപ അനുവദിച്ചു. കോഴഞ്ചേരി നഗരവികസനത്തിൻ്റെ ഡിപിആർ പൂർത്തിയായതായും മന്ത്രി പറഞ്ഞു.

Advertisements

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെ. ഇന്ദിരാദേവി,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജിലി പി ഈശോ, മിനി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.