പുല്ലാട്: കുട്ടികളുടെ ഹൃദയാരോഗ്യ സംസ്ഥാനതല പദ്ധതിയും മെഡിക്കൽ ക്യാമ്പും എസ്.വി.എച്ച് സ്കൂളിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പി ഐ എം എസ് ഡയറക്ടർ ഫാ. ജോർജ് വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ, കാർഡിയോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളും റുമാറ്റിക് ഹാർട്ട് ക്ളബ് കേരളയും കാരുണ്യ ഹെൽത്ത് ഫൌണ്ടേഷനും സംയോജിതമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി അഞ്ചു മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള കുട്ടികളെ സ്കൂളുകളിൽ പ്രാഥമിക പരിശോധന നടത്തുകയും രോഗം സംശയിക്കുന്നവരെ പുഷ്പഗിരി മെഡിക്കൽ കോളജിൽ സൗജന്യ ഇക്കോ കാർഡിയോഗ്രാഫി പരിശോധനക്ക് വിധേയരാക്കുകയും ചെയ്തു. റുമാറ്റിക് ഹൃദ്രോഗം സ്ഥിരീകരിക്കുന്ന കുട്ടികൾക്ക് റുമാറ്റിക് ഹാർട്ട് ക്ലബ് കേരളയുടെ ആഭിമുഖ്യത്തിൽ സൗജന്യ തുടർചികിത്സ ഉറപ്പാക്കുന്നതാണ്. റുമാറ്റിക് ഹാർട്ട് ക്ലബ് സംസ്ഥാന കോർഡിനേറ്റർ ഡോ. ഫെലിക്സ് ജോൺസ്, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, ഡോ. കിരൺ രാമചന്ദ്രൻ, കാരുണ്യ ഹെൽത്ത് പുല്ലാട് സോണൽ കമ്മിറ്റി സെക്രട്ടറി ജിജു സാമുവേൽ, ഡോ. റോസിൻ ജോർജ് വർഗീസ്, കാരുണ്യ പുല്ലാട് സോൺ രക്ഷധികാരി സി എസ് മനോജ്, സ്കൂൾ ഹെഡ്മാസ്റ്റർ ലാൽജി കുമാർ എന്നിവർ സംസാരിച്ചു.
കൗമാര വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും എന്ന വിഷയത്തിൽ ഡോ.ബെറ്റ്സി ജോസ് സെമിനാർ അവതരിപ്പിച്ചു.
കുട്ടികളുടെ ഹൃദയാരോഗ്യ സംസ്ഥാനതല പദ്ധതി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Advertisements