തിരുവല്ല :
പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്രസർവീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ഒഴിവുകൾ അടിയന്തിരമായി നികത്തുക, പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസനയം 2020 ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക, തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, സ്ഥിരം തസ്തികകളിൽ ജോലിചെയ്യുന്ന കരാർ ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ നേതൃത്വത്തിൽ 2023 നവംബർ മൂന്നിന് നടത്തുന്ന ദില്ലി മാർച്ചും, പ്രചരണ പ്രവർത്തനങ്ങളും വിജയിപ്പിക്കാൻ സംഘടനകളുടെ സംയുക്ത താലൂക്ക് കൺവൻഷൻ തീരുമാനിച്ചു.
തിരുവല്ല ഗവ. എംപ്ലോയിസ് ബാങ്ക് ഹാളിൽ ചേർന്ന കൺവൻഷൻ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ബിന്ദു ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയിസ് ആൻഡ് വർക്കേഴ്സ് ജില്ലാ പ്രസിഡൻ്റ് ടോമിൻ ചാക്കോ അധ്യക്ഷനായ യോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ അഭിവാദ്യവും
എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി പി. ജി ശ്രീരാജ് സ്വാഗതവും കെജിഒഎ ഏരിയ സെക്രട്ടറി എൻ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.