സ്വരാജ് പുരസ്കാരം :
ഇരവിപേരൂർ
പത്തനംതിട്ട ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്ത്

തിരുവല്ല: സ്വരാജ് ട്രോഫി 2021-22
സാമ്പത്തിക വർഷത്തിൽ ഗ്രാമപഞ്ചായത്ത് പത്തനംതിട്ട ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ഇരവിപേരൂർ ഗ്രാമപഞ്ചയത്തിന്. തെല്ലും വികസനങ്ങോളോടും ജനകീയ പ്രവർത്തനങ്ങളോടും പുറകോട്ടു പോകാതെ വീണ്ടും പഞ്ചായത്ത് വികസനങ്ങളുടെ നെറുകയിൽ തന്നെയാണ്. നൂതന പദ്ധതികളാണ് എല്ലാക്കാലവും പ്രത്യേകമാകുന്നത്. ഘടക സ്ഥാപനങ്ങളിൽ നിന്നും സോളാർ വഴി വൈദ്യുതി ബിൽ കുറച്ചു ആവശ്യമായ വൈദ്യുതി പ്രവർത്തനത്തിന് എടുത്തും, ബാക്കി വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകുകയും ചെയ്യുന്ന സീറോ ബില്ലിഗ് പദ്ധതിയാണ് വളരെ പ്രധാനപ്പെട്ട പദ്ധതി. ഹരിത കേരളം ജൈവ അടുക്കളത്തോട്ടം, ക്ഷീര ഗ്രാമം പദ്ധതി, ആർദ്രം സ്വാന്തന പരിചരണം, ക്യാൻസർ നിർണയ ക്യാമ്പ്, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, ആധുനിക മത്സ്യകൃഷി, ഹരിത കർമ്മ സേന, ടേക്ക് എ ബ്രേക്ക്, ലൈഫ് മിഷൻ പദ്ധതി, അംഗനവാടി പോഷകാഹാര വിതരണം, ജാഗ്രത സമിതി,
കരിമ്പ് കൃഷിയും ശ്രദ്ധേയമായ പ്രവർത്തനമാണ്.

Advertisements

നിലവിലെ തലക്കം ഉപയോഗിച്ചുള്ള കൃഷിക്ക് പകരമായി കരിമ്പിന്റെ മുകുളത്തിൽ നിന്നുള്ള തൈ ഉപയോഗിച്ച് (എസ് എസ് ഐ ) പരീക്ഷണാടിസ്ഥാനത്തിൽ ഒരു കർഷകന്റെ സ്ഥലത്ത് കൃഷി ചെയ്യുന്നതാണ്.പുതിയ കരിമ്പ് കൃഷിയും അതിൽ നിന്ന് കിട്ടുന്ന ശർക്കരയുടെ വിതരണവും, കുടിവെള്ള പദ്ധതി, എന്നുവേണ്ട എല്ലാ ജനക്ഷേമകാര്യ പ്രവർത്തനങ്ങളിലും ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് മുൻപിൽ തന്നെ. കോവിഡ്‌ പ്രതിരോധത്തിലും മാതൃക സൃഷ്‌ടിച്ച്‌ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് തന്നെയാണ്. ഓതറ പ്രാഥമിക ആരോഗ്യ കേന്ദ്രം വിപുലീകരിക്കുന്നതും, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പഞ്ചായത്ത് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.
ഇരവിപേരൂർ പഞ്ചായത്തിന് ഏറ്റവും നല്ല പദ്ധതി നിർവഹണത്തിനും മികച്ച ഭരണത്തിനും ഉള്ള സ്വരാജ് ട്രോഫി അവാർഡ് ലഭിക്കുന്നത് 2020-21 ലും 2021-22 കാലയളവിലെ പ്രവർത്തനങ്ങൾക്കും ആണ് .

Hot Topics

Related Articles