ലഹരിയും, നിയമങ്ങളും – അറിവിലേക്ക് : ജില്ലാതല ഉദ്ഘാടനം ഇന്ന്

അടൂര്‍ :
അന്താരാഷ്ട്ര മയക്ക് മരുന്ന് വിരുദ്ധദിനത്തോട് അനുബന്ധിച്ച് എക്സൈസ് വകുപ്പും വിമുക്തി മിഷനും സംഘടിപ്പിക്കുന്ന ‘ലഹരിയും, നിയമങ്ങളും – അറിവിലേക്ക്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10 ന് അടൂര്‍ സെന്റ് സിറില്‍സ് കോളജില്‍ നടക്കുന്ന ചടങ്ങ് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോളജ് മാനേജര്‍ ഡോ. സക്കറിയാസ് മാര്‍ അപ്രം മെത്രാപ്പോലീത്ത മുഖ്യസന്ദേശം നല്‍കും. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൂസന്‍ അലക്സാണ്ടര്‍ അധ്യക്ഷയായിരിക്കുന്ന ചടങ്ങില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഇന്‍ ചാര്‍ജ്ജ് രാജീവ് ബി. നായര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.

Advertisements

Hot Topics

Related Articles