തിരുവല്ല : നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ പുറതേതുരുത്തേൽ ശ്രീ ഭദ്രദേവീ മൂഹൂർത്തി ക്ഷേത്രത്തിലെ
ക്ഷേത്ര നവീകരണത്തിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി ടീച്ചർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷേർലി ഫിലിപ്പ്, ഗിരീഷ് കുമാർ, പ്രതീ മോൾ ജെ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിജോ ചെറിയാൻ, തോമസ് ബേബി, വൈശാഖ്, ക്ഷേത്ര ഭരണ സമിതി അംഗം സുശീലാമണി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പട്ടികജാതി വികസന വകുപ്പ് പട്ടിക ജാതി വിഭാഗങ്ങളുടെ കാവ് ക്ഷേത്ര പുനരുദ്ധാരണ പദ്ധതികൾക്ക് നല്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ക്ഷേത്ര നവീകരണം പൂർത്തീകരിച്ചത്.
നെടുമ്പ്രം ശ്രീ ഭദ്രദേവീ മൂഹൂർത്തി ക്ഷേത്രത്തിൽ ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
Advertisements