പത്തനംതിട്ട : ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന ഫാം ലൈവ്ലിഹുഡ് പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വഹണത്തിനായി നിലവിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. മല്ലപ്പള്ളി, ഇലന്തൂര്‍, കോയിപ്രം, കോന്നി എന്നീ ബ്ലോക്കുകളിലായി നാലൊഴിവ്. വിദ്യാഭ്യാസ യോഗ്യത: വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍/ ലൈവ്സ്റ്റോക്ക്). കുടുംബശ്രീ അംഗം /കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല. നേരിട്ടുള്ള അഭിമുഖം. ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം.
അപേക്ഷയും ബയോഡാറ്റയും ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് , ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും , അയല്‍ക്കൂട്ട അംഗം / കുടുംബാംഗം / ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും സി ഡി എസിന്റെ സാക്ഷ്യപത്രവും ഉള്ളടക്കം ചെയ്യണം. നിയമനത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ മാത്രം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 19 ന് വൈകുന്നേരം അഞ്ചുവരെ. ഫോണ്‍ : 0468 2221807.