തമിഴ് നാട്ടിൽ മോഷണം നടത്തിയ ശേഷം ചിറ്റാറിൽ ഒളിവിൽ ; തമിഴ്നാട് പോലീസ് തെരയുന്ന മോഷണക്കേസ് പ്രതിയെ ചിറ്റാർ പോലീസ് പിടികൂടി

പത്തനംതിട്ട : തമിഴ്നാട് പോലീസ് ഒന്നരവർഷമായി തെരഞ്ഞു കൊണ്ടിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയെ ചിറ്റാർ നീലിപിലാവിൽ നിന്നും ചിറ്റാർ പോലീസ് പിടികൂടി തമിഴ്നാട് പോലീസിന് കൈമാറി. തമിഴ്നാട് തിരുനെൽവേലി മുന്നീർപള്ളം മേലകരുൺകുളം, 31/2 സുഭാഷ് ചന്ദ്രബോസ് സ്ട്രീറ്റിൽ സുടലൈകണ്ണിന്റെ മകൻ മൈദീൻ പിച്ചയാണ് അറസ്റ്റിലായത്. ചിറ്റാർ എസ് ഐ രവീന്ദ്രൻ നായർ, സി പി ഓ മാരായ മിഥുൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവിടെ ഒളിവിൽ കഴിഞ്ഞുവന്ന മോഷ്ടാവിനെ സാഹസികമായി പിടികൂടിയത്. തുടർന്ന് തമിഴ്നാട് തിരുനെൽവേലി കല്ലിടിക്കുറിച്ചി എസ് ഐ അൽവറിനും സംഘത്തിനും ഇയാളെ കൈമാറി.

Advertisements

വാഹനമോഷണം ശീലമാക്കിയ ഇയാൾ, കഴിഞ്ഞ 30 ന് കല്ലിടിക്കുറിച്ചിയിൽ നിന്നും ബജാജ് പ്ലാറ്റിന മോട്ടോർ സൈക്കിൾ മോഷ്ടിച്ചുകടക്കുകയായിരുന്നു. തുടർന്ന് സീതത്തോട് എത്തിയ മോഷ്ടാവ് ടൈൽസ് പണിയും മേസ്തിരി പണിയുമൊക്കെയായി പലർക്കൊപ്പം കൂടി. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിൽ ലൊക്കേഷൻ ഇവിടെ കാണിച്ചതിനെതുടർന്ന് ചിറ്റാർ പോലീസിനെ വിവരം ധരിപ്പിച്ചു. അങ്ങനെയാണ് എസ് ഐ രവീന്ദ്രന്റെ നേതൃത്വത്തിൽ മോഷ്ടാവിനെ കുടുക്കാൻ ചിറ്റാർ പോലീസ് മലകയറിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രദേശം വളഞ്ഞ പോലീസ് സംഘം തമിഴ്നാട് പോലീസ് അയച്ച ഇയാളുടെ ഫോട്ടോ കാട്ടി തദ്ദേശവാസികളിൽ ചിലരോട് അന്വേഷണം നടത്തുകയും, ഇന്നലെ രാത്രി ഒമ്പതോടെ ഇയാളുടെ താമസസ്ഥലം കണ്ടെത്തിതിരിച്ചറിഞ്ഞു പിടികൂടുകയായിരുന്നു. തമിഴ്നാട് പോലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. പോലീസിനോട് കാര്യങ്ങൾ തുറന്നുപറഞ്ഞ പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ശ്രമകരമായ ദൗത്യത്തിലൂടെ കസ്റ്റഡിയിലെടുത്ത മോഷ്ടാവിനെ താഴെ റോഡിൽ എത്തിച്ചപ്പോൾ അവിടെ ഒളിച്ചുസൂക്ഷിച്ചിരുന്ന മോഷ്ടിച്ച ബൈക്ക് പ്രതി കാട്ടിക്കൊടുത്തതിനെതുടർന്ന് പോലീസ് ബന്തവസ്സിലെടുക്കുകയും ചെയ്തു.

Hot Topics

Related Articles