തിരുവല്ല : മദ്ധ്യതിരുവിതാംകൂറിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കാവസ്ഥയിലുള്ളവരെ സഹായിക്കാനായി രൂപീകരിക്കുന്ന തപസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനോദ്ഘാടനം നാളെ (ബുധൻ) വൈകിട്ട് 3.30ന് തിരുവല്ല ശാന്തിനിലയത്തിൽ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത നിർവ്വഹിക്കും. ഡോ.യൂഹാനോൻ മാർത്തോമ്മ സ്മാരക പ്രഭാഷണവും സമ്മേളനം ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവ്വഹിക്കും. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പൊഫ. പി.ജെ.കുര്യൻ മുഖ്യാതിഥിയാകുമെന്നും തപസ് ചെയർമാൻ അഡ്വ.വിപിൻ മാമ്മൻ, വൈസ് ചെയർമാൻ രാജീവ് മേച്ചേരി, ജോമോൻ കുളങ്ങര, അജി കുതിരവട്ടം, സിന്ധു ജെയിംസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Advertisements