തിരുവല്ല : കുറ്റൂർ മൃഗാശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്ന് താഴേക്ക് വീണു. 15 വർഷം മുമ്പാണ് വാടക കെട്ടിടത്തിൽ നിന്നും സ്വന്തം കെട്ടിടത്തിലേക്ക് മൃഗാശുപത്രി മാറുന്നത്. എം സി റോഡ് സമാന്തരമായി ആയുർവേദ കെട്ടിടത്തിന് പുറകിലായാണ് പുതുതായി മൃഗാശുപത്രി കെട്ടിടം നിർമ്മിച്ചത്. നിർമ്മാണ വേളയിൽ തന്നെ റോഡ് ലെവലിനെക്കാൾ ഉയർത്തി കെട്ടിട നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇത് പരിഗണിക്കാതെയാണ് കെട്ടിട നിർമ്മാണം നടത്തിയത്. ഇതുമൂലം സാധാരണ വെള്ളപ്പൊക്ക സമയത്ത് പോലും ഇതിനുള്ളിൽ വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്.
മൃഗാശുപത്രിയുടെ മുൻവശത്തു പാകിയിട്ടുള്ള ടൈൽസിലേക്ക് ആയുർവേദ കെട്ടിടത്തിൽ നിന്നും വെള്ളം വീഴുന്നത് മൂലം മൃഗാശുപത്രിയിൽ വരുന്ന നിരവധി പേർ വീണു പരിക്കേറ്റിട്ടുണ്ട്. ഇതിനുപുറമെയാണ് ഇപ്പോൾ മൃഗാശുപത്രിയുടെ കെട്ടിടത്തിന്റെ ഷെഡ്ഡിൽ നിന്ന് കമ്പിയും കോൺക്രീറ്റും താഴേക്ക് അടർന്ന് വീണു കൊണ്ടിരിക്കുന്നത്.