തിരുവല്ല: ക്രിമിനൽ കേസുകളിൽ പ്രതിയായ കോൺഗ്രസ് നേതാവ് കെ പി പുന്നൂസ് നിരണം പഞ്ചായത്ത് പ്രസിഡൻ്റായി തുടരുക വഴി നാടിൻ്റെയും ജനങ്ങളുടെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുകയാണെന്നും ഇനി തൽസ്ഥാനത്തു തുടരാൻ അനുവദിക്കില്ലന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. സിപിഐ എം നേതൃത്വത്തിൽ നിരണം പഞ്ചായത്തിലേക്ക് നടന്ന ബഹുജന മാർച്ച് ഉൽഘാടനം ചെയ്യുകയായിരുന്നു ഉദയഭാനു.
എവിടെ ലൈഫ് ബോയ് ഉണ്ടോ, അവിടെ ആരോഗ്യമുണ്ട് എന്ന പരസ്യം പോലെ എവിടെ കോൺഗ്രസ് ഉണ്ടോ അവിടെയെല്ലാം അഴിമതിയുണ്ട്. നാടിന് അപമാനകരമായ പ്രവർത്തനം നടത്തിയ കെ പി പുന്നൂസ് തൽസ്ഥാനത്ത് നിന്നും രാജിവയ്ക്കണം. സാമൂഹ്യ വിരുദ്ധനെ പഞ്ചായത്ത് പ്രസിഡൻ്റായി ഇനി അംഗീകരിക്കില്ല. കോൺഗ്രസ് എത്ര പരിശ്രമിച്ചാലും പുന്നൂസിനെ സംരക്ഷിക്കാനാവില്ലന്നും ഉദയഭാനു പറഞ്ഞു. പദ്ധതി രേഖ സമർപ്പിച്ചിട്ടില്ലാത്തതു കാരണം പഞ്ചായത്തിൻ്റെ എല്ലാ വികസന പ്രവർ പ്രവർത്തനങ്ങളും തടസപ്പെട്ടു. ഇതിൻ്റെ ഉത്തരവാദി പ്രസിഡൻ്റും തൽസ്ഥാനത്തു നിന്നും തട്ടിപ്പുകാരനെ പുറത്താക്കാതെ സഹായിക്കുന്ന കോൺഗ്രസ് നേതൃത്വവുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആൻ്റണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ സംസാരിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി പി സി പുരുഷൻ സ്വാഗതവും മുൻ പ്രസിഡൻ്റ് ലതാ പ്രസാദ് നന്ദിയും പറഞ്ഞു.
വ്യാഴാഴ്ച രാവിലെ നിരണം വലിയ പള്ളി ജംഗ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. സിപിഐഎം ഏരിയാ കമ്മറ്റി അംഗങ്ങളായ കെ ബാലചന്ദ്രൻ, ജെനു മാത്യു, രവി പ്രസാദ്, ടി ഡി മോഹൻദാസ്, ബിനിൽകുമാർ, ടി എ റെജി കുമാർ, സി എൻ രാജേഷ്, തങ്കമണി നാണപ്പൻ, അനു വി ജോൺ, ടി കെ സുരേഷ്കുമാർ, പഞ്ചായത്തംഗങ്ങളായ, ബിനീഷ് കുമാർ, എം ജി രവി, ഷൈനി ബിജു, കെ എസ് സജിത്, സാറാമ്മ വർഗീസ് എന്നിവർ നേതൃത്വം നൽകി.