റാന്നി : വീടുപോലെ തന്നെ പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് അനിവാര്യമെന്ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. തദ്ദേശസ്വയം ഭരണ വകുപ്പ്, വനം വകുപ്പ്, സീതത്തോട് ഗ്രാമപഞ്ചായത്ത്, രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ എന്നിവ സംയുക്തമായി ആങ്ങമൂഴി ഗൂഡ്രിക്കല്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് മുതല്‍ നിലയ്ക്കല്‍ പള്ളി വരെ നടത്തിയ മഴനടത്തവും ഫോറസ്റ്റ് ക്ലീന്‍ ഡ്രൈവും ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. ഭൂമിയെ നിലനിര്‍ത്തണമെങ്കില്‍ പരിസ്ഥിതി സംരക്ഷിക്കപ്പെടണം.
സസ്യലതാതികളും, മൃഗങ്ങളും മനുഷ്യരും തലമുറകള്‍ കഴിഞ്ഞാലും ഭൂമിയില്‍ ഉണ്ടാവണം. പരിസ്ഥിതിയും വനവും സംരക്ഷിക്കപ്പെടണം. മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഉതകുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും എംഎല്‍എ പറഞ്ഞു.
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൈവവൈവിധ്യസംരക്ഷണത്തിന്റെ പ്രാധാന്യം പുതിയ തലമുറയെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് മാലിന്യമുക്തനവകേരളം കാമ്പയിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി വനം മേഖലയിലെ അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആങ്ങമൂഴി ഗൂഡ്രിക്കല്‍ ഫോറസ്റ്റ് ചെക്‌പോസ്റ്റു മുതല്‍ നിലയ്ക്കല്‍ പള്ളി വരെയാണ് മഴനടത്തവും ഫോറസ്റ്റ് ക്ലീന്‍ ഡ്രൈവും നടത്തിയത്. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലജ അനില്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോബി ടി ഈശോ, ഗുഡ്രിക്കല്‍ റേഞ്ച് ഓഫീസര്‍ എസ്. മണി, ഇലന്തൂര്‍ ബിഡിഒ സി.പി. രാജേഷ്‌കുമാര്‍, ജില്ലാശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബൈജു ടി പോള്‍, നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, കോളജ് വിദ്യാര്‍ഥികള്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.