തിരുവല്ല : കോമളം കടവിൽ കല്ലൂപ്പാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച പുതിയ കടത്തു വള്ളത്തിന്റെ ഉദ്ഘാടനം നടന്നു. കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് സൂസൻ തോംസൺ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ ജോളി റെജി, എബി മേക്കരിങ്ങാട്ട്, രതീഷ് പീറ്റർ, മോളികുട്ടി ഷാജി, മനു റ്റി.റ്റി. റെജി ചാക്കോ, ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, സിപിഎം ഏരിയ കമ്മറ്റി മെമ്പർ റെജി പോൾ, ബിജെപി മണ്ഡലം കമ്മറ്റി മെമ്പർ അനീഷ് അമ്പാട്ടുഭാഗം തുടങ്ങിയവർ പ്രസംഗിച്ചു. നിലവിൽ വാടകയ്ക്ക് ഉപയോഗിച്ച വള്ളം കേടായതിനെ തുടർന്നാണ് തനത് ഫണ്ട് ഉപയോഗിച്ച് പുതിയ വള്ളം പഞ്ചായത്ത് സ്വന്തമായി വാങ്ങിയത്. കടത്തുകാരനെ പഞ്ചായത്താണ് ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത്.
പാലത്തിന്റെ അപ്രോച്ച് റോഡ് ഒലിച്ചു പോയി റോഡ് ഗതാഗതം നിലച്ചിട്ട് ഒന്നേകാൽ വർഷം പിന്നിടുന്നു. തത്കാലിക പാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷ അസ്തമിച്ചതാണ് സ്വന്തമായി വള്ളം വാങ്ങാൻ പഞ്ചായത്ത് ഭരണസമിതിയെ പ്രേരിപ്പിച്ചത്. ഇത് പൊതുജനങ്ങൾക്ക് ആശ്വസമായി.
കോമളം കടവിൽ കടത്ത് വള്ളം ഉദ്ഘാടനം ചെയ്തു
Advertisements