തിരുവല്ല : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച കലാജാഥയുടെ പത്തനംതിട്ട ജില്ലയിലെ പര്യടനം പൂര്‍ത്തിയായി. കൊച്ചിന്‍ കലാഭവനിലെ കലാകാരന്മാര്‍ അവതരിപ്പിച്ച പാട്ടുകള്‍, ശബ്ദാനുകരണം, സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പ്രദര്‍ശനം തുടങ്ങിയവ സമന്വയിച്ചുള്ള പരിപാടികള്‍ കലാജാഥയെ ആകര്‍ഷകമാക്കി. മികച്ച ശബ്ദ സംവിധാനവും സ്റ്റേജ് സൗകര്യവുമുള്ള വാഹനത്തിലാണ് പരിപാടികള്‍ അവതരിപ്പിച്ചത്.
കലാകാരന്മാരായ രാജേഷ് കലാഭവന്‍, രഞ്ജീവ് കുമാര്‍, അജിത്ത് കോഴിക്കോട്, നവീന്‍ കുമാര്‍, രാഹുല്‍ എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്. ഫെബിന അമീര്‍ ഏകോപനം നിര്‍വഹിച്ചു.
പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡ്, കോന്നി ബസ് സ്റ്റാന്‍ഡ്, അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണര്‍, അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍, പന്തളം ബസ് സ്റ്റാന്‍ഡ്, കോഴഞ്ചേരി ബസ് സ്റ്റാന്‍ഡ്, തിരുവല്ല കെഎസ്ആര്‍ടിസി, മല്ലപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് കലാജാഥ പരിപാടി അവതരിപ്പിച്ചത്.