കന്നുകാലികളിലെ മൈക്രോചിപ്പ് പഠിക്കാന്‍
കേന്ദ മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി എത്തി

പത്തനംതിട്ട: രാജ്യത്ത് ആദ്യമായി പത്തനംതിട്ട ജില്ലയിലെ കന്നുകാലികളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മൈക്രോ ചിപ്പ് സംവിധാനമായ ആര്‍.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) യെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി എത്തി. കേന്ദ്രമൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സര്‍ബേശ്വര്‍ മാഞ്ചിയാണ് പത്തനംതിട്ടയില്‍ സന്ദര്‍ശനത്തിനെത്തിയത്. കേരള മൃഗസംരക്ഷണ വകുപ്പ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൈലറ്റ് പ്രൊജക്റ്റ് ആയി ആര്‍.എഫ്.ഐ.ഡി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

Advertisements

പദ്ധതിയെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും കര്‍ഷകരില്‍നിന്നും നേരിട്ട് മനസിലാക്കി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കുകയാണ് സന്ദര്‍ശന ഉദ്ദേശ്യം. ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സന്‍ വിളവിനാല്‍, കേരള മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. കെ.കെ. ബേബി , പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡാനിയല്‍ ജോണ്‍, ഡോ. രാജേഷ് ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എം. ജി. അജിത്, പിആര്‍ഒ ഡോ. എബി കെ എബ്രഹാം, ഡോ. ജാന്‍കി ദാസ് (ഐ.ടി), ഡോ. ശുഭ പരമേശ്വരന്‍ (എസ്.വി.എസ് ), ലൈവ്സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ഡാനിയല്‍ കുട്ടി, അബ്ദുല്‍ സലാം എന്നിവരില്‍ നിന്നും പദ്ധതി നടത്തിപ്പിന്റെ വിശദ വിവരങ്ങള്‍ മനസിലാക്കി.
ശേഷം ഓമല്ലൂര്‍ പഞ്ചായത്തിലെ ക്ഷീരകര്‍ഷരുടെ വീട് സന്ദര്‍ശിച്ച് പശുക്കളില്‍ ആര്‍എഫ്ഐഡി മൈക്രോ ചിപ്പ് ഘടിപ്പിക്കുന്ന പ്രായോഗിക വശങ്ങളും മനസിലാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.