കോന്നി : ചിറ്റാർ കുടുംബാരോഗ്യ കേന്ദ്രത്തിനായി രണ്ടുകോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ചിറ്റാർ ബസ് സ്റ്റാൻഡിൽ തയാറാക്കിയിരിക്കുന്ന വേദിയിൽ ജൂൺ 19 ഇന്ന് രാവിലെ 11 ന് ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. യോഗത്തിൽ കോന്നി എംഎൽഎ അഡ്വ. കെ.യു . ജനീഷ് കുമാർ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പിന്റെ വാർഷിക പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ട്രൈബൽ ഏരിയയിലുള്ള ആരോഗ്യവകുപ്പ് സ്ഥാപനത്തിന്റെ അടിസ്ഥാന വികസനത്തിനായി രണ്ടു കോടി രൂപ ചിറ്റാർ സാമൂഹിക കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അനുവദിച്ചത്.
പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൽ ആറ് ഒ. പി മുറികൾ, വെയിറ്റിംഗ് ഏരിയ, ലാബ്, പ്രീ ചെക്ക് റൂം, ലിഫ്റ്റ് റൂം, ശുചിമുറികൾ എന്നീ സൗകര്യങ്ങൾ ഉണ്ടാകും.
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോന്നി നിയോജകമണ്ഡലത്തിൽ 100 ദിവസം കൊണ്ട് 100 പ്രവർത്തികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം നിർമ്മാണ ഉദ്ഘാടനം നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവികല എബി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എസ് സുജ, റാന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജേക്കബ് സ്റ്റീഫൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം നബീസത്ത് ബീവി, ചിറ്റാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി കണ്ടത്തിൽ, ചിറ്റാർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. തങ്കപ്പൻ, ചിറ്റാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസമ്മ ദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയശ്രീ പ്രസന്നൻ, നിശ അഭിലാഷ്, എ. ബഷീർ, ജോർജ് തെക്കേൽ, അമ്പിളി ഷാജി, ജിതേഷ് ഗോപാലകൃഷ്ണൻ, ആദർശ വർമ്മ, റീന ബിനു,ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)ഡോ. എൽ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ, ആർദ്രം നോഡൽ ഓഫീസർ ഡോ അംജിത്ത് രാജീവൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം പത്തനംതിട്ട ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.കെ. ജാസ്മിൻ, ചിറ്റാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഇൻ ചാർജ് ജോസ്മിന യോഹന്നാൻ തോമസ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ടി കെ സജി, ടി എസ് രാജു, ബഷീർ വെള്ളത്തറയിൽ, ചെറിയാൻ കോശി, പ്രസന്നകുമാർ, ഇബ്രാഹിം ഏഴിവീട്ടിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.