ബാങ്കിന് മുന്നിൽ താക്കോലിട്ട് സ്കൂട്ടർ വച്ചു : സ്കൂട്ടറും 1.70 ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു : സംഭവം തിരുവല്ലയിൽ

തി​രു​വ​ല്ല: ബാ​ങ്കി​ന് മു​ന്നി​ല്‍ താ​ക്കോ​ലി​ട്ട് വ​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റു​മാ​യി മോ​ഷ്ടാ​വ് ക​ട​ന്നു.
സ്‌​കൂ​ട്ട​റി​ന്‍റെ ബോ​ക്സി​ല്‍
സൂ​ക്ഷി​ച്ചി​രു​ന്ന 1.70 ല​ക്ഷം
രൂ​പ​യും ന​ഷ്ട​മാ​യി.
പൊ​ടി​യാ​ടി ചി​റ​പ്പ​റ​മ്പി​ല്‍
തോ​മ​സ് ഏ​ബ്ര​ഹാ​മി​ന്‍റെ
സ്‌​കൂ​ട്ട​റും പ​ണ​വു​മാ​ണ് ന​ഷ്ട​മാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോടെ 1 ​പൊ​ടി​യാ​ടി ജം​ഗ്ഷ​നി​ലെ
കാന​റാ ബാ​ങ്കി​നു മു​ന്നി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
സ​ഹ​ക​ര​ണ ബാ​ങ്കി​ലു​ള്ള വാ​യ്പ തി​രി​ച്ച​ട​യ്ക്കു​ന്ന​തി​ന് വേ​ണ്ടി പ​ണ​യം​വ​ച്ചും സ​ഹോ​ദ​ര​നി​ല്‍ നി​ന്ന് ക​ടം വാ​ങ്ങി​യ​തു​മാ​യ 1.70 ല​ക്ഷം രൂ​പ​യു​മാ​യി ഷാ​ജി സ്‌​കൂ​ട്ട​റി​ല്‍ വ​ന്ന​ത്. ക​ന​റാ ബാ​ങ്കി​ലേ​ക്ക് ക​യ​റി​പ്പോ​യ മ​ക​നെ തി​ര​ക്കി ഷാ​ജി​യും അ​ക​ത്തേ​ക്ക് ചെ​ന്നു.

Advertisements

ഒ​രു മി​നി​റ്റി​നു​ള്ളി​ല്‍ മ​ട​ങ്ങി വ​രാ​മെ​ന്ന് ക​രു​തി സ്‌​കൂ​ട്ട​റി​ല്‍ ത​ന്നെ ഹെ​ല്‍​മ​റ്റും താ​ക്കോ​ലു​മി​ട്ടി​രു​ന്നു. മ​ക​നെ​യും വി​ളി​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങി വ​ന്ന​പ്പോ​ഴാ​ണ് ഷാ​ജി സ്‌​കൂ​ട്ട​ര്‍ മോ​ഷ​ണം പോ​യ വി​വ​രം അ​റി​ഞ്ഞ​ത്. പു​ളി​ക്കീ​ഴ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് സം​ഘം ഉ​ട​ന്‍ ത​ന്നെ സ്ഥ​ല​ത്തു വ​ന്ന് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ​മീ​പ​ത്തു​ള​ള ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് പോലീസ് മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ആരംഭിച്ചതായി പുളിക്കീഴ് പോലീസ് പറഞ്ഞു.

Hot Topics

Related Articles