തിരുവല്ല:
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ആരോഗ്യസേവനരംഗത്ത് കേരള സർക്കാർ കൂടുതൽ ശ്രദ്ധിക്കുന്നുണ്ടെന്നും ഫാർമസിസ്റ്റുകളുടെ സേവനം മഹത്തരമാണെനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അദ്ദേഹം പറഞ്ഞു. കേരള ഗവണ്മെന്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ 66-ാമത് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം തിരുവല്ല ബിലീവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. പ്രസിഡന്റ് എസ്. വിജയകുമാർ അധ്യക്ഷത വഹിച്ചു. ജോ മൈക്കിൾ എം എൽ എ മുഖ്യാഥിതി ആയി. ഫിലിപ്പ് അഗസ്തി, എം. എസ്. മനോജ്കുമാർ, ടി. ജി. മനോജ് എന്നിവർ സംസാരിച്ചു.
മരുന്നുകളുടെ ഗുണനിലവാര പരിശോധന കർശനമാക്കുക,ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ക്ലിനിക്കൽ ഫാർമസി വിഭാഗം ആരംഭിയ്ക്കുക ശബരിമല ഡ്യൂട്ടി യുടെ കാല ദൈർഘ്യം ഒരാഴ്ചയായി നിജപ്പെടുത്തുക,പമ്പ ബേസ് ക്യാമ്പിൽ സ്ഥിരം ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ തസ്തിക അനുവദിക്കുക,ഡെന്റൽ കോളേജുകളിൽ ഫാർമസിസ്റ്റ് തസ്തിക അനുവദിക്കുക,ഇ എസ് ഐ റീജ്യനൽ സ്റ്റോറുകളിൽ സ്റ്റോർ സൂപ്രണ്ട് തസ്തിക അനുവദിക്കുക എന്നീ ആവശ്യങ്ങളും സംസ്ഥാന സമ്മേളനത്തിൽ ഉന്നയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാരവാഹികളായി : എസ്.വിജയകുമാർ (പ്രസിഡന്റ്), അനിത. ഡി. എൻ, വിനോദ്കുമാർ. കെ മണികണ്ഠൻ എ. വി (വൈസ്പ്രസി) എം. എസ്. മനോജ്കുമാർ (ജനറൽ സെക്രട്ടറി), ശ്രീവിദ്യ. കെ ജി, കല. വൈ. പവിത്രൻ, രൂപേഷ്. കെ (സെക്രട്ടറിമാർ), അഭിലാഷ് ജയറാം (ട്രഷറർ), മനോജ്. ടി. ജി (എഡിറ്റർ), ഗണേഷ്. എസ് (ഓഫീസ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.