വിശ്വാസ സംരക്ഷണത്തിനായി സമൂഹം ഒന്നിക്കേണ്ട സമയം അതിക്രമിച്ചു : പി സി ജോർജ്

തിരുവല്ല : വിശ്വാസ സംരക്ഷണത്തിനായി വിശ്വാസി സമൂഹം ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് മുൻ ചീഫ് പി സി ജോർജ് പറഞ്ഞു. പെരിങ്ങര യമ്മർകുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന വിനായക ചതുർത്ഥി മഹോത്സവത്തിന്റെ ഭാഗമായി നടന്ന വിശ്വാസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി സി ജോർജ്. ഈശ്വര വിശ്വാസം ഇല്ലാത്തവർക്കും ഹൈന്ദവ ദൈവങ്ങൾ മിത്താണെന്ന് പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നവർക്ക് ക്ഷേത്ര ഭരണം എങ്ങനെ സാധ്യമാകും എന്നും അദ്ദേഹം ചോദിച്ചു.

Advertisements

ഈ രാജ്യത്തെ ഓരോ പൗരനും അവരവരുടെ ദൈവങ്ങളിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഉള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഘോഷ കമ്മിറ്റി സെക്രട്ടറി റ്റി.ആർ ദേവരാജൻ അധ്യക്ഷത വഹിച്ച സമ്മേളനം ചാത്തങ്കരി ഭഗവതി ക്ഷേത്ര മേൽശാന്തി ദാമോദരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര സംരക്ഷണ സമിതി മേഖലാ പ്രസിഡണ്ട് എൻ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കെ.എൻ സന്തോഷ് കുമാർ , ഒ.സി മധു, മുരളീധരക്കുറുപ്പ്, സി. രവീന്ദ്രനാഥ്, എം.ജി ഗംഗാധരൻ, കെ.പി അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുമ്പായി ക്ഷേത്ര ദർശനം നടത്തിയ പി സി ജോർജ് മേൽശാന്തിയിൽ നിന്നും പ്രസാദം ഏറ്റുവാങ്ങി നാളികേരവും ഉടച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.