തിരുവല്ല : കെ എസ് ടി പി യുടെ അധീനതയിലുള്ള തിരുവല്ല മഴുവങ്ങാട് മുതൽ രാമൻചിറ വരെ യുള്ള ബൈപ്പാസ് റോഡിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിരവധി അപകടങ്ങളിൽ ജീവനുകൾ നഷ്ടമാകുന്ന സാഹചര്യമാണ്. കുറഞ്ഞ ദൂര പരിധിയിൽ
6 സിഗ്നൽ സംവിധാനം ക്രമീകരിച്ചത് കാരണം അപകടങ്ങളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. വളവുകളോട് ചേർന്ന ഭാഗത്ത് സിഗ്നൽ സംവിധാനം ക്രമീകരിച്ച ചിലങ്ക ജംഗ്ഷനിൽ ആംബുലൻസ് ഉൾപ്പെടെ നിരന്തരമായി അപകടത്തിൽ പെടുകയാണ്.
തിരുവല്ല നഗരത്തിലെ പ്രധാന ആശുപത്രികളിലേക്കും വിദ്യാലയങ്ങളിലേക്കും ഉൾപ്പെടെയുള്ള റോഡുകൾ സംഗമിക്കുന്ന ബൈപ്പാസിലെ അപകടങ്ങൾക്ക് ശ്വാശതമായ പരിഹാരം കാണുവാൻ നഗരത്തിലെ ഗതാഗത സംവിധാനം പുനക്രമീകരിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ടി പി ചീഫ് എഞ്ചിനീയറിന് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ പരാതി നൽകി.