പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തി കെ എസ് ആര്‍ ടി സി : പിഴയിട്ട് എം വി ഡി

തിരുവല്ല:
മുൻഭാഗത്ത് പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസിന് പിഴയിട്ട് എം വി ഡി. മല്ലപ്പള്ളി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. തിരുവല്ല ഡിപ്പോയിലെ കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയതിനാണ് 250 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയത്. കെ എസ് ആര്‍ ടി സി ഇതുവരെ പിഴ അടച്ചിട്ടില്ല. കെ എസ് ആര്‍ ടി സി എംഡിയുടെ പേരിലാണ് നോട്ടീസ്. നടപടി വന്നതിന്റെ അടുത്ത ദിവസം തന്നെ മുന്‍വശത്തെ ഗ്ലാസ് മാറ്റിയെന്നാണ് തിരുവല്ല കെ എസ് ആർ ടി സി അധികൃതര്‍ അറിയിച്ചത്.

Advertisements

Hot Topics

Related Articles