തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഓതറ എഫ് എച്ച് സി യുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന വള്ളംകുളം തിരുവാമനപുരം കുടുംബ ആരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമായി ഉയർത്തി.
സർക്കാർ നവകേരള പദ്ധതിയിൽ ഉൾപ്പെടുത്തി എഴുലക്ഷം രൂപ മുടക്കിയാണ് വെൽനെസ്സ് സെന്റർ ആയി ഉയർത്തിയത്.
ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉത്ഘാടനം മെയ് 18 ന് രാവിലെ 11 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നടത്തുന്നു.
ഈ കേന്ദ്രത്തിൽ ജിം, കുട്ടികളുടെ പാർക്ക്, കുട്ടികൾക്കായി കളിസ്ഥലം, ക്ലിനിക് എന്നീ സൗകര്യം ഉണ്ടായിരിക്കും.
ജനങ്ങളുടെ വാർഷിക ആരോഗ്യ പരിശോധന, കുടുംബ ക്ഷേമ പരിപാടികൾ, മാതൃ – ശിശു പരിചരണം, കിടപ്പ് രോഗികൾ, വയോജനങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കായിയുള്ള സേവനങ്ങൾ, കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്, ബോധവത്കരണ ക്ലാസുകൾ എന്നിവയും , രണ്ട് ജീവനക്കാരും ഒരു നഴ്സിന്റെ സേവനവും ജനകീയരോഗ്യകേന്ദ്രത്തിൽ ഉണ്ടാവും.