തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
നെല്ലാട് കോളപ്ര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നെടുമ്പ്രത്തുമല മലയച്ചൻ ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്രയിൽ 20 അടിയിൽ കൂടുതൽ ഉയരമുള്ള കെട്ടുകാളകൾ ഉള്ളതിനാൽ ഘോഷയാത്ര പോകുന്ന വഴിയിൽ അപകടം ഒഴിവാക്കുന്നതിനായി തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലയകുന്ന്, നെടുമ്പ്രത്തുമല, ഒഴുക്ക്തോട്, തോട്ടപ്പുഴ, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ മെയ് 19 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ 6.30 വരെ വൈദ്യുതിവിതരണം ഭാഗീകമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Advertisements