ഖാദിയിലൂടെ മികച്ച തുണിത്തരങ്ങള്‍ പരമാവധി വിലക്കുറവില്‍ ജനങ്ങളിലെത്തിക്കും : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ഖാദി സ്ഥാപനങ്ങളിലൂടെ മികച്ച തുണിത്തരങ്ങള്‍ പരമാവധി വിലക്കുറവില്‍ ജനങ്ങളിലെത്തിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി മേള 2023 ന്റെ പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisements

ഖാദി മേഖല വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വനിതാ തൊഴിലാളികളാണ് ഈ മേഖലയില്‍ കൂടുതലായി ഉള്ളത്. ഖാദി സമൂഹത്തെ പിന്തുണക്കേണ്ടത് അനിവാര്യമാണ്. ഈ വര്‍ഷം 10 കോടി രൂപയുടെ വിപണനമാണ് ഖാദി ബോര്‍ഡ് ലക്ഷ്യം വെയ്ക്കുന്നത്. ഈ ഓണക്കാലത്ത് ഖാദി ഉത്പന്നങ്ങള്‍ക്ക് ജനങ്ങള്‍ കൂടുതല്‍ പിന്തുണ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
ചെന്നീര്‍ക്കര പഞ്ചായത്തില്‍ മാത്തൂരിലുള്ള നൂല്‍നൂല്‍പ്പ് കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഖാദി ബോര്‍ഡിന്റെ അനുമതി കൂടെ ലഭിച്ച ശേഷം ഇവിടെ പുതിയ ഗാര്‍മെന്റ് ഉത്പന്ന നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്‌സ്, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം കെ.പി. മുകുന്ദന്‍, കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഡയറക്ടര്‍ പി.എന്‍.മേരി വെര്‍ജിന്‍, ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തോമസ്, കേരള ഗാന്ധി സ്മാരക നിധി അംഗം സി.വാസുദേവന്‍ പിളള, ആലപ്പുഴ സര്‍വോദയ സംഘം പ്രതിനിധി പ്രവീണ പി. പിള്ള, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആഗസ്റ്റ് രണ്ട് മുതല്‍ 28 വരെയാണ് മേള നടക്കുന്നത്. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ്, മറ്റ് ആകര്‍ഷകമായ സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.