തിരുവല്ല :
കേരളാ ബ്യൂട്ടീഷൻ അസ്സോസ്സിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം തിരുവല്ല അശോക് ഇൻ്റർനാഷണലിൽ നടന്നു. കെ ബി എ ജില്ലാ പ്രസിഡൻ്റ് ഷേർളി സജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സി ഐ റ്റി യു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. കെ ബി എ വർക്കിംങ്ങ് പ്രസിഡന്റ് ആര്യനാട് മോഹനൻ, സ്റ്റേറ്റ് സെക്രട്ടറിമാരായ സൂസൻ എസ് ജോസഫ്, മഞ്ചു രാജ്കുമാർ, ട്രഷറർ സുമിത്ര ജയകുമാർ, ഫിലോ ദേവതാരു, അമ്പിളി തോമസ്, മെറീസ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ബ്യൂട്ടി തെറാപ്പിയെ ലളിതകലയുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുവാൻ പ്രമേയം സമ്മേളനത്തിൽ പാസാക്കി.
ജില്ലാ ഭാരവാഹികളായി അമ്പിളി തോമസ് (പ്രസിഡൻ്റ്), ഷേർളി സജി (സെക്രട്ടറി), ലിജു പി റെജി ട്രഷറാർ), ലെജ സ്റ്റീഫൻ, സെൽമ (വൈസ് പ്രസിഡന്റുമാർ), ഉഷ ഹരീഷ്, സഹിത (ജോ. സെക്രട്ടറിമാർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.