തിരുവല്ല :
ദേശീയ സഹകാർ ഭാരതി സംസ്ഥാന സമ്മേളനം ആഗസ്റ്റ് 10 11 തീയതികളിൽ തിരുവല്ലയിൽ നടക്കും . ശനി, ഞായർ ദിവസങ്ങളിലായി എറണാകുളത്ത് നടന്ന സംസ്ഥാന കാര്യകാരി യോഗത്തിൽ ആണ് തീരുമാനിച്ചത്. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ ആണ് സമ്മേളനം നടക്കുന്നത്. സംസ്ഥാന സംഘടന സെക്രട്ടറി കെ ആർ കണ്ണൻ ഉദ്ഘാടനം ചെയ്തു. ദേശീയ സമിതി അംഗം എൽ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബി മോഹനചന്ദ്രൻ, സംസ്ഥാന സെക്രട്ടറി മാരായ ജി രാജശേഖരൻ, ജി പത്മഭൂഷൺ എന്നിവർ പ്രസംഗിച്ചു.ഇതിന് മുന്നോടിയായി ജൂൺ 8 മുതൽ 23 വരെ ജില്ലാ സമ്മേളനങ്ങളും നടക്കും. ജൂൺ 30 ന് തിരുവല്ലയിൽ സ്വാഗതസംഘം നടക്കുമെന്ന് പത്തനംതിട്ട ജില്ല പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അറിയിച്ചു.
ദേശീയ സഹകാർ ഭാരതി സംസ്ഥാന സമ്മേളനം തിരുവല്ലയിൽ : ആഗസ്റ്റ് 10, 11 തീയതികളിൽ
Advertisements