തിരുവല്ല : കവിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മുണ്ടിയപ്പള്ളി മുണ്ടക്കൽ ജേക്കബ് ചെറിയാന്റെ ഭവനത്തിൽ വെച്ച് നടത്തപ്പെട്ടു. കവിയൂർ മണ്ഡലം പ്രസിഡന്റ് മണിരാജ് അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ ഉദ്ഘാടനം ചെയ്തു. സമകാലിക വിഷയങ്ങളും വികസന വിഷയങ്ങളും ചർച്ച ചെയ്തു. ബൂത്ത് പ്രസിഡണ്ട് കുര്യൻ ചെറിയാൻ, വാർഡ് മെമ്പർ ലിൻസി മോൻസി, മണ്ഡലം ഭാരവാഹികളായ രാജൻ, സനോജ് വർഗീസ് മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ കെ ജെ യോഹന്നാൻ, പി ടി ഡാനിയൽ, എം സി കുഞ്ഞുമോൻ, രാജൻ കുഴിക്കാലയിൽ, ചാക്കോ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. രണ്ടാം വാർഡ് പ്രസിഡണ്ടായി കുര്യൻ ചെറിയാനെ കൺവൻഷൻ തിരഞ്ഞെടുത്തു. വിവിധ കമ്മിറ്റിയംഗങ്ങളേയും തിരഞ്ഞെടുത്തു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ സേവനവാരവും ചികിത്സാ സഹായവും, മികച്ച കർഷകരെയും ആദരിക്കൽ ചടങ്ങ് നടന്നത്തുവാനും കൺവൻഷൻ തീരുമാനിച്ചു.