തിരുവല്ല :
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രമായ കിഴക്കൻമുത്തൂർ പടപ്പാട് ക്ഷേത്രത്തിൽ നടന്ന മോഷണ സംഭവത്തിലെ പ്രതിയെ വിദഗ്ധ അന്വേഷണത്തിലൂടെ പിടികൂടിയ പൊലീസ് സംഘത്തിന് ക്ഷേത്ര ഉപദേശക സമിതി അനുമോദനം നൽകി.
ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ഇന്ദിരാ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ച അനുമോദന യോഗം അഡ്വ. മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് സൂപ്രണ്ട് എസ് സുജിത് ദാസ് മുഖ്യാതിഥിയായി.
കേസന്വേഷണത്തിന് നേതൃത്വം നൽകിയ തിരുവല്ല ഡിവൈഎസ്പി എസ് അഷാദ്, പൊലീസ് ഇൻസ്പെക്ടർ ബി കെ സുനിൽ കൃഷ്ണൻ, എസ് ഐ മുഹമ്മദ് സാലിഹ്, എ എസ്ഐ ജോജോ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ പി പുഷ്പദാസ്, പി അഖിലേഷ്, എം എസ് മനോജ് കുമാർ, സിവിൽ പൊലീസ് ഓഫീസർ ആവിനാഷ് വിനായകൻ എന്നിവരെയാണ് ആദരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഡ്വ. ആർ സനൽകുമാർ, ജി മുരളീധരൻ പിള്ള, മുൻസിപ്പൽ കൗൺസിലർമാരായ തോമസ് ജേക്കബ് വഞ്ചിപ്പാലം, ഷാനി താജ്, സജി എം മാത്യു, വാരിക്കാട് സെഹിയോൻ മാർത്തോമാ ചർച്ച് വികാരി റവ. തോമസ് മാത്യു, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എം ആർ ശശികുമാർ, എസ്എൻഡിപി കിഴക്കൻ മുത്തൂർ ശാഖാ സെക്രട്ടറി കെ പി ശിവദാസ് എന്നിവർ സംസാരിച്ചു. വർഷങ്ങളായി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയിരുന്ന അമ്പലക്കള്ളൻ എന്ന് അറിയപ്പെടുന്ന മേനിലം കീഴേപാലറക്കുന്ന് വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണനെ (52) യാണ് സംഘം അറസ്റ്റ് ചെയ്തത്.