യൂത്ത് കോൺഗ്രസ്‌ ലക്കിഡിപ്പ് ചലഞ്ച് : കൂപ്പൺ നറുക്കെടുപ്പ് നടത്തി

തിരുവല്ല : വയനാട് ദുരന്തബാധിതർക്ക് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 30 വീടുകളുടെ പദ്ധതിയിലേക്ക് ഫണ്ട്‌ സമാഹരണത്തിനായി യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ലക്കിഡിപ്പ് ചലഞ്ചിൻ്റെ കൂപ്പൺ നറുക്കെടുപ്പ് കെ.പി.സി.സി നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു.
ഒരു മാസം കൊണ്ട് നിയോജകമണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൂപ്പൺ വിതരണം നടത്തി സമാഹരിച്ച തുക യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിക്ക് കൈമാറി.

Advertisements

നറുക്കെടുപ്പിലെ വിജയികൾ :
ഒന്നാം സമ്മാനം കുന്നന്താനം സ്വദേശി ശോഭ രാജേഷ്
(സ്വർണ നാണയം), രണ്ടാം സമ്മാനം ചാക്കോ കെ സി (സ്മാർട്ട്‌ വാച്ച് ), മൂന്നാം സമ്മാനം ജൂലി ജിബു (മൊബൈൽ ഫോൺ), നാലാം സമ്മാനം മനോജ്‌ (ഫ്രൈ പാൻ), കല്യാൺ സിൽക്ക്സിന്റെ ഗിഫ്റ്റ് വൗചർ ഉൾപ്പെടെ നിരവധി സമ്മാനർഹരായവർക്ക് സമ്മാനം വിതരണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ കാഞ്ചന എം. കെ, കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല, ബ്ലോക്ക്‌ സെക്രട്ടറി അശോക് കുമാർ, ജവഹർ ബാൽ മഞ്ച് ബ്ലോക്ക്‌ കോർഡിനേറ്റർ എം. ജി.എബ്രഹാം, ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം, കെ. എസ്. യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി, ജിജി പെരിങ്ങര, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ ഫിലിപ്പ് വർഗീസ്, ഈപ്പൻ ചാക്കോ, രേഷ്മ രാജേശ്വരി, ജെയ്സൺ പടിയറ, ജോഫിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.