കേരള പഠന കോൺഗ്രസ് : മൈഗ്രേഷൻ കോൺക്ലേവ് വെബ് പേജ് തുടങ്ങി

തിരുവല്ല : 5-ാമത് അന്തർദേശീയ കേരള പഠന കോൺഗ്രസിൻ്റെ മുന്നോടിയായി പ്രവാസവും നവകേരളവും എന്ന സന്ദേശമുയർത്തി 2024 ജനുവരി 19, 20, 21 തീയ്യതികളിൽ തിരുവല്ലയിൽ നടക്കുന്ന മൈഗ്രേഷൻ കോൺക്ലേവിൻ്റെ വെബ് പേജ് തുടങ്ങി. മൂന്ന് ദിനങ്ങളിലായി 600 പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതായ മൈഗ്രേഷൻ കോൺക്ലേവിൽ ഒരു ലക്ഷം പേർ പങ്കെടുക്കും. എ കെ ജി പഠന ഗവേഷണ കേന്ദ്രവും വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രവും സംയുക്തമായാണ് മൈഗ്രേഷൻ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

Advertisements

സംസ്ഥാന വനിതാ കമ്മീഷൻ അംഗം എലിസബത്ത് മാമ്മൻ മത്തായി എക്സ് എംഎൽഎ പേജിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ. ടി എം തോമസ് ഐസക്, എ പത്മകുമാർ എക്സ് എംഎൽഎ, പി ബി ഹർഷകുമാർ, റോഷൻ റോയി മാത്യു, പ്രവാസി സംഘം ജില്ല സെക്രട്ടറി രഘുനാഥ് ഇടത്തിട്ട, മീഡിയ കൺവീനർ ടി എ റെജി കുമാർ, ന്യൂനപക്ഷ കമ്മീഷൻ അംഗം പീറ്റർ മാത്യു, അനുഷാ പോൾ, ജയകൃഷ്ണൻ തണ്ണിത്തോട്, സി ജെ കുട്ടപ്പൻ, അജിത് കുമാർ, കെ എസ് സജുകുമാർ, പി കെ ജേക്കബ്, റാണി ആർ നായർ, ജോർജ് വർഗീസ്, വിവേക് ജേക്കബ് ഏബ്രഹാം എന്നിവർ സംസാരിച്ചു.

Hot Topics

Related Articles