തിരുവല്ല : സിപിഐ എം തിരുവല്ല ഏരിയാ സെക്രട്ടറിയും വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും സിഐടിയു പത്തനംതിട്ട ജില്ലാ ജോയിൻ്റ് സെക്രട്ടറിയും തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റുമായ അഡ്വ. ഫ്രാൻസിസ് വി ആൻ്റണിയുടെ അമ്മ പരുമല വടക്കേപറമ്പിൽ ഹില്ലാരിയ ആൻ്റണി (തങ്കമ്മ ആൻ്റണി-85) അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പരുമല സെൻ്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് സെമിത്തേരിയിൽ.
ഭർത്താവ് : പരേതനായ ജോസഫ് ആൻ്റണി (ആൻ്റണി സാർ ). മറ്റു മക്കൾ : ജോസഫ് എ വടക്കേ പറമ്പൻ ( ജില്ലാ ട്രഷറി റിട്ട. ഉദ്യോഗസ്ഥൻ, ചെങ്ങന്നൂർ), വൽസല ജോസ്, പത്രോസ് വി ആൻ്റണി (എൽഐസി), മനോജ് വി ആൻ്റണി (സൗത്ത് ആഫ്രിക്ക ).
മരുമക്കൾ : ജോസ് എ, ബിന്ദു കെ എ, സ്വപ്ന ദാസ് (തിരുവല്ല വ്യവസായ ആഫീസർ), ലില്ലി മനോജ് .
പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെ വീട്ടിൽ കൊണ്ടുവരും.
സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആൻ്റണിയുടെ മാതാവ് ഹില്ലാരിയ ആൻ്റണി
Advertisements