തിരുവല്ല കാരയ്ക്കലിൽ അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം

തിരുവല്ല :
കാരയ്ക്കലിൽ അടച്ചിട്ട വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് മോഷണം. കാരയ്ക്കൽ കൂട്ടുമ്മേൽ വാഴപ്പറമ്പിൽ ജോൺ ചാണ്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ജോൺ ചാണ്ടിയും കുടുംബവും കുവൈറ്റിൽ ആണ്. ചെടികൾ നനക്കുന്നതിന് ബന്ധുവായ സ്ത്രീ ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് പുളിക്കീഴ് പോലീസിൽ രാതി നൽകി. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാലു പവൻ സ്വർണ്ണം കവർന്നു.

Advertisements

വീട്ടിലെ മൂന്നു മുറികളുടെയും അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ മുഴുവൻ വാരി വലിച്ചിട്ട നിലയിലാണ്. തിരുവല്ല ഡി വൈ എസ്‌ പി അഷാദിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘവും വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മോഷണം നടന്ന വീടിന്റെ സമീപത്തെ സി സി ടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി ഡി വൈ എസ്‌ പി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.