മീൻ പിടിക്കാൻ വള്ളത്തിൽ പോയ യുവാവ് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു

തിരുവല്ല:
സുഹൃത്തുമൊത്ത് മീൻ പിടിക്കാൻ വള്ളത്തിൽ പോയ യുവാവ് വള്ളം മറിഞ്ഞ് കാൽ മീൻ വലയിൽ കുടുങ്ങി മുങ്ങി മരിച്ചു. തിരുവല്ലയിലെ വള്ളംകുളം കാവുങ്കലിലാണ് സംഭവം. വള്ളംകുളം ചെറുശ്ശേരി വീട്ടിൽ രഞ്ജിത് രാജേന്ദ്രൻ (35) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം നടന്നത്. കാവുങ്കൽ ജംഗ്ഷനു സമീപത്തെ ദാനപ്പള്ളി പാടശേഖരത്തിൽ മീൻ പിടിക്കാൻ പോയി മടങ്ങവേ ഒഴുക്കിൽപ്പെട്ട വള്ളം തലകീഴ് മറിയുകയായിരുന്നു. മറിഞ്ഞ വള്ളത്തോടൊപ്പം രഞ്ജിത്തും വെള്ളത്തിലേക്ക് വീണു. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തും സംഭവം കണ്ട് ഓടിയെത്തിയ സമീപവാസികളും ചേർന്ന് രഞ്ജിത്തിനെ മുങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് കാറിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പിക്കപ്പ് ഡ്രൈവർ ആയിരുന്നു മരിച്ച രഞ്ജിത്ത്.

Advertisements

Hot Topics

Related Articles