വിദ്യാഭ്യാസ രംഗത്തെ ന്യൂനതകള്‍ പരിഹരിക്കുന്നതിന്
അക്കാഡമിക് കൗണ്‍സില്‍ രൂപീകരിക്കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട : വിദ്യാര്‍ഥികളുടെ പഠനരീതികള്‍ മനസിലാക്കുന്നതിനും വിജയ ശതമാനം ഉള്‍പ്പെടെ ന്യൂനതകള്‍ക്ക് പരിഹാരം കണ്ടെത്തി മുന്നോട്ടു പോകുന്നതിനും ജില്ലാ തലത്തില്‍ അക്കാഡമിക് കൗണ്‍സില്‍ രൂപീകരിക്കുന്നതിലൂടെ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ പ്ലസ്ടു /വിഎച്ച്എസ്ഇ തലത്തിലുള്ള വിജയശതമാനം വര്‍ധിപ്പിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കുന്നതിനു ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

Advertisements

പ്രാഥമിക ഘട്ടത്തില്‍ തന്നെ കൃത്യമായ പഠനരീതികള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിന് അധ്യാപകര്‍ അതീവ ശ്രദ്ധപുലര്‍ത്തണം. പഠനത്തിനോടുള്ള ആസക്തി കുട്ടികളില്‍ ഉണ്ടാക്കാനും ശതമാനത്തിനേക്കാള്‍ നിലവാരം ഉള്ളവരാക്കി മാറ്റാനും നാം ശ്രമിക്കണം. സ്‌കൂളുകളില്‍ കുട്ടികളുടെ പഠന നിലവാരം പരിശോധിക്കാനും പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക് മനസിലാകുന്നുണ്ടോ എന്നുള്ളതും അധ്യാപകര്‍ കൃത്യമായി പരിശോധിക്കണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാമൂഹികമായി മുന്നേറ്റം ഇല്ലാത്ത കുട്ടികള്‍ക്ക് സമഗ്രമായ പിന്തുണ ആവശ്യമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അക്കാഡമിക് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ആയി ജില്ലാ കളക്ടറും ജില്ലാ കോ-ഓര്‍ഡിനേറ്റേഴ്സ് ആയി വിദ്യാഭ്യാസ ഉപഡയറക്ടര്‍, എച്ച്എസ്എസ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, വിഎച്ച്എസ്ഇ അഡീഷണല്‍ ഡയറക്ടര്‍, സമഗ്രശിക്ഷാകേരളം ജില്ലാ ഓഫീസറെയും വിദ്യാഭ്യാസരംഗത്തെ പ്രഗല്‍ഭരെ ഉപദേശകരായും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ സംഘങ്ങളെ കണ്‍സള്‍ട്ടന്റായും നിയോഗിക്കാന്‍ യോഗം തീരുമാനിച്ചു. ആവശ്യമായ പഠന പിന്തുണ, സമപ്രായക്കാരുടെ പഠന അവസരങ്ങള്‍, ആശയവിനിമയവും ഭാഷാ ശേഷി എന്നിവ വര്‍ധിപ്പിക്കാന്‍ അക്കാഡമിക് കൗണ്‍സിലിന്റെ വിദഗ്ധ അഭിപ്രായം തേടി രൂപരേഖ തയാറാക്കും.

ജില്ലയിലെ 12 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രധാന അധ്യാപകരെയും മുതിര്‍ന്ന അധ്യാപക പ്രതിനിധികളെയും ഉള്‍പ്പെടുതി ജൂണ്‍ 17ന് രാവിലെ 11ന് യോഗം ചേരാനും തീരുമാനിച്ചു. വിഎച്ച്എസ്ഇ അഡീഷണല്‍ ഡയറക്ടര്‍ ഷാജു തോമസ്, എച്ച്എസ്എസ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ. അശോക് കുമാര്‍, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ആര്‍. ഷീലാകുമാരിയമ്മ, ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയ പ്രിനിസിപ്പല്‍ പി. എല്‍. ബിന്ദു ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.