തിരുവല്ല: പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബാംഗ്ലൂരിലേക്ക് അടുത്ത ആഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി – സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ് സര്‍വ്വീസ് ആരംഭിക്കും. ആറന്മുള എം.എല്‍.എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജ്ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പത്തനംതിട്ടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് സെമി സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്നതിന് തീരുമാനമായത്. വൈകിട്ട് 5.30 മണിക്കാണ് പത്തനംതിട്ടയില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കുന്നത്. കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴിയാണ് ബാംഗ്ലൂര്‍ എത്തുക. രാത്രി 7.30 ക്കാണ് തിരികെ ബാംഗ്ലൂരില്‍ നിന്ന് പുറപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കെ.എസ്. ആര്‍.ടി.സി – സിഫ്റ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എസി സെമി സ്ലീപ്പര്‍ ബസ്.
ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്. തല്‍ക്കാല്‍ ടിക്കറ്റുകളും, അഡീഷണല്‍ സര്‍വ്വീസ് ടിക്കറ്റുകളും ഓണ്‍ ലൈന്‍ വഴി ലഭ്യമായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ടയില്‍ നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഏറെ സഹായകരമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കെ എസ് ആര്‍ ടി സി- സിഫ്റ്റ് ബസില്‍ യാത്രക്കാര്‍ക്ക് മികച്ച നിലവാരത്തിലുള്ള യാത്രാനുഭവം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.