എ കെ പി സി ടി എ സംസ്ഥാന സമ്മേളനം വനിതാ സംഗമത്തോടെ തുടങ്ങി

തിരുവല്ല : മതനിരപേക്ഷ ജനാധിപത്യം ഫെഡറലിസം വൈജ്ഞാനിക സമൂഹം എന്ന മുദ്രാവാക്യവുമായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ്റെ (എകെപിസിടിഎ) 66-ാം സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച തിരുവല്ലയിൽ ആരംഭിച്ചു. മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിതാ സംഗമത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.
തിരുവല്ല ടൈറ്റസ് സെക്കൻ്റ് ടീച്ചേഴ്‌സ് ട്രെയിനിംഗ്‌ കോളേജ് ആഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകിട്ട് 3ന് നടന്ന സംഗമം മുൻ മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു.

Advertisements

എകെപിസിടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എസ് ഷാജിത അദ്ധ്യക്ഷയായി.
മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത, എകെപിസിടിഎ സംസ്ഥാന വനിതാ കമ്മിറ്റി കൺവീനർ ആശ പ്രഭാകരൻ എകെപിസിടിഎ പ്രവർത്തക സമിതി അംഗം ഡോ.സി ശ്രീലത, എകെപിസിടിഎ ജനറൽ സെക്രട്ടറി ഡോ. സി പത്മനാഭൻ, സംസ്ഥാന പ്രസിഡന്റ് ഡോ. കെ ബിജുകുമാർ എന്നിവർ സംസാരിച്ചു.
തുടർന്ന് സംസ്ഥാന കൗൺസിൽ ആരംഭിച്ചു.
ശനിയാഴ്ച രാവിലെ 9.30ന് സിപിഐ പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ ബിന്ദു മുഖ്യപ്രഭാഷണം നടത്തും. കെ പി ഉദയഭാനു മുഖ്യാതിഥിയാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മികച്ച കലാലയ യൂണിയന് എകെപിസിടിഎ ഏർപ്പെടുത്തിയിട്ടുള്ള അഭിമന്യു അവാർഡ് എറണാകുളം മഹാരാജാസ് കോളേജ് യൂണിയന് മന്ത്രി ആർ ബിന്ദു സമ്മാനിക്കും. എകെപിസിടിഎ ഐടി സെൽ തയ്യാറാക്കിയ വെബ്പോർട്ടലിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന യാത്രയയപ്പ് സമ്മേളനം മുൻമന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് സമ്മേളന നഗറിൽ നിന്നും പ്രകടനം ആരംഭിക്കും.
തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനം മുൻ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്യും. മുൻ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.

മാർച്ച് 10 രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിന് ശേഷം നടക്കുന്ന ആർആർസി അനുസ്മരണം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ പ്രവർത്തകയായ ശബ്നം ഹാഷ്മി ആർആർസി അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും. തുടർന്ന് ബുക്ക് ഷെൽഫ് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ ലൈബ്രറികൾക്ക് പ്രതിനിധികൾ നൽകുന്ന പുസ്തകങ്ങളുടെ കൈമാറ്റം എകെപിസിടിഎ മുൻ സംസ്ഥാന ട്രഷറർ ടി കെ ജി നായർ നിർവഹിക്കും. ഉച്ചയ്ക്ക് ശേഷം പ്രമേയാവതരണം, ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.