ആറന്മുള സ്ഥിരം പവലിയന്‍ : മാരാമണ്‍, ആറന്മുള ഉള്‍പ്പെടെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കോഴഞ്ചേരി കേന്ദ്രമാക്കി തീര്‍ത്ഥാടന സര്‍ക്യൂട്ട് : 60 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി സംസ്ഥാന ബജറ്റില്‍ പ്രാധാന്യം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളംകളിയുടെ പ്രധാന പവലിയന്‍ നിര്‍മ്മാണത്തിന് 2 കോടി രൂപ അനുവദിച്ചു. മാരാമണ്‍, ആറന്മുള ഉള്‍പ്പെടെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കോഴഞ്ചേരി കേന്ദ്രമാക്കി തീര്‍ത്ഥാടന സര്‍ക്യൂട്ടിനായി 3 കോടി രൂപ അനുവദിച്ചു. തിരുവല്ല- കുമ്പഴ റോഡ് വിവിധ ഭാഗങ്ങളിലെ ബി.സി ഓവര്‍ലേയും ബി.എം & ബി.സി ടാറിംഗും നടത്തുന്നതിന് 10 കോടി രൂപയും, ഇരവിപേരൂര്‍ – പുല്ലാട് റോഡ് ബിഎം & ബിസി ടാറിംഗ് നടത്തുന്നതിന് 7 കോടിയും, ആറന്മുള മണ്ഡലം- നാരങ്ങാനം വലിയകുളം മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് 75 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.

Advertisements

ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച മറ്റ് പദ്ധതികള്‍
· തെക്കേമല-നാരങ്ങാനം – മഠത്തുംപടി – കണമുക്ക് – വട്ടക്കാവ് -നെല്ലിക്കാലാ റോഡ് ബി.എം & ബി.സി ടാറിംഗ്.
· കോഴഞ്ചേരിയില്‍ ചരിത്ര മ്യൂസിയം
· ആറന്മുള നിയോജക മണ്ഡലത്തിലെ അച്ചന്‍കോവിലാറിന്റെ തീരസംരക്ഷണം
· പുത്തന്‍ കാവ് – കിടങ്ങന്നൂര്‍ ബി.എം & ബി.സി ടാറിംഗും കലുങ്ക് നിര്‍മ്മാണവും
· ഊന്നുകല്‍-കാരംചേരി – വെട്ടേത്ത് പടി – എന്‍.എസ്.എസ് കരയോഗം – മാത്തൂര്‍ ഗവ. ഐ ടി ഐ – ഊന്നുകല്‍- മുറിപ്പാറ – പന്നിക്കുഴി – തെക്കിന്‍ പടി റോഡ് ബി.എം & ബി.സി പുനരുദ്ധാരണം
· ഇലവുംതിട്ട – കണ്ടന്‍ കാളിമുക്ക് റോഡ്.

Hot Topics

Related Articles