ആശ വർക്കർമാർക്ക് ഐക്യദാർഡ്യം; സർക്കാർ ഉത്തരവ് കത്തിച്ചു കോൺഗ്രസ് പ്രതിഷേധം

തിരുവല്ല : സമരരംഗത്തുള്ള ആശാ വർക്കർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും, സമരത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും, സമരത്തിന് എതിരെ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് കത്തിച്ച് നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് ഭാരവാഹികളായ അനിൽ സി ഉഷ്സ്, കെ ജെ മാത്യു, എ പ്രദീപ് കുമാർ, രംഗനാഥൻ, രാജു കുന്നിൽ, രാജഗോപാല പ്രഭു, സഖറിയ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles