തിരുവല്ല :
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായ്ക്ക് ജന്മനാട് യാത്രമൊഴി നല്കി.
ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര ഇന്നലെ രാവിലെ 11.30ന് കൊച്ചി വിമാന താവളത്തിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 6.30ന് ആണ് ജന്മനാടായ നിരണത്ത് എത്തിയത്.
റോഡിന്റെ ഇരുവശത്തും ആയിരക്കണക്കിന് ജനങ്ങൾ ആണ് മെത്രാപ്പോലീത്തായ്ക്ക് പ്രണാമം അർപ്പിക്കുവാൻ മണിക്കൂറുകളോളം കാത്ത് നിന്നത്. ഭൗതീക ശരീരവുമായി വാഹനം നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കവാടത്തിൽ എത്തിയതോടെ ഓടിയെത്തിയ വൻ ജനാവലിയെ നിയന്ത്രിക്കാൻ ഏറെ ബുദ്ധിമുട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതി ഭദ്രാസനം സഹായ മെത്രാൻ അഭിവന്ദ്യ മാത്യുസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, നേപ്പാൾ ആർച്ച് ബിഷപ്പ് ടൈറ്റസ് മോർ ഒസ്താസിയോസ്, മാർട്ടിൻ മോർ അപ്രേം എപ്പിസ്ക്കോപ്പ എന്നിവർ രണ്ടാം ഘട്ട ശുരൂക്ഷകൾക്ക് നേതൃത്വം നല്കി. ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ,ഫാദർ സാബു മാതിരംപള്ളിയിൽ, ഫാദർ റെജി കെ തമ്പാൻ, മുൻ വികാരിമാരായ ഫാദർ ഷിജു മാത്യു, ഫാദർ റോബിൻ പീറ്റർ, ഫാദർ ജോസ് കരിക്കം, ഫാദർ വില്യംസ് ചിറയത്ത് എന്നിവർ ഉൾപ്പെടെ നിരവധി വൈദികർ സഹ കാർമ്മികത്വം വഹിച്ചു.
കൂടാതെ നിരണം, തലവടി, എടത്വ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ സഭകളിലെ വൈദികരും ക്രൈസ്തവ സംഘടന ഭാരവാഹികളും കുടുംബാംഗങ്ങളായ റവ.ജേക്കബ് ടി. ആന്റണി, റവ. ജോയി പുന്നൂസ് , നൈനാൻ കടപ്പിലാരിൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി. ഫാദർ റോബിൻ കണ്ടത്തിലിന്റെ നേതൃത്വത്തിൽ ഉള്ള ക്വയർ ഗാനങ്ങൾ ആലപിച്ചു,
സഭാ സെക്രട്ടറി ഡോ. ഫാദർ ജോൺസൺ ഡാനിയേൽ, സഭാ വക്താവ് ഫാദർ സിജോ പന്തപള്ളിൽ, ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള , ഇടവക ഖജാൻജി റെന്നി തോമസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കി.
ആന്റോ ആന്റണി എംപി, മുൻ മന്ത്രി അഡ്വ. മാത്യു ടി. തോമസ് എംഎൽഎ , മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, നിരണം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോളി ഈപ്പൻ, അലക്സ് പുത്തുപള്ളിൽ, എടത്വ ഗ്രാമ പഞ്ചായത്ത് അംഗം ബെറ്റി ജോസഫ് , സംവിധായകൻ ബ്ലെസി തിരുവല്ല, അഡ്വ. വർഗ്ഗീസ് മാമ്മൻ , ഈപ്പൻ കുര്യൻ , ഡിജോ പഴയമഠം, തോമസ്കുട്ടി ചാലുങ്കൽ, ടിജിൻ ജോസഫ് , കുവൈറ്റ് മലയാളി സമാജം കൺവീനർ സിബി ഈപ്പൻ ഉൾപ്പെടെ നിരവധി രാഷ്ടീയ സാംസ് ക്കാരിക സാമൂഹിക രംഗത്തുള്ള നിരവധി പേര് അന്ത്യോപചാരം ആർപ്പിച്ചു. തിരുവല്ല ഹാർമോണിക്ക് കളക്ടീവ് മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ഇഷ്ടഗാനങ്ങള്‍ ആലപിച്ച് പ്രണാമം അര്‍പ്പിച്ചു.