ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയം : ചീഫ് വിപ്പ് ഡോ. എൻ ജയരാജ്

തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്ന് സംസ്ഥാന സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് പ്രസ്താവിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത് പൗരാവലി നല്കിയ അനുമോദന സമ്മേളനം ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബീലീവേഴ്സ് ചർച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള നിരവധി പ്രസ്ഥാനങ്ങളുടെ സേവനം നിരാലംബ സമൂഹത്തിന് ആശ്വാസകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisements

വാദ്യമേളങ്ങളുടെ അകമ്പടിയോട് നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കവാടത്തിൽ എത്തിയ മെത്രാപ്പോലീത്ത ഭാഗ്യ സ്മരണീയനായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായ്ക്ക് പ്രണാമം അർപ്പിച്ചു. ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ മെഴുകുതിരി തെളിച്ച് ദൈവാലയത്തിലേക്ക് മെത്രാപ്പോലീത്തായെ ആനയിച്ചു. ദൈവാലയത്തിൽ പ്രവേശിച്ചതിന് ശേഷം മദ്ബഹയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ തിരുവനന്തപുരം അതി ഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തി. ഗീവർഗ്ഗീസ് മോർ കൂറിലോസ് മെത്രാപോലീത്ത, മാന്നാർ പുത്തൻ പള്ളി ജുമാമസ്ജിദ് ചീഫ് ഇമാം സഹബലത്ത് ദാരിമി, എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. നിരണം ഇടവകയുടെ കൂദാശ വാർഷിക ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎൽഎ നിർവഹിച്ചു.

ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് പോത്തൻ, സെറിഫെഡ് ചെയർമാൻ വിക്ടർ ടി തോമസ്, ബിലീവേഴ്സ് ചർച്ച് റസിഡന്‍ഷ്യല്‍ സ്കൂള്‍ മാനേജർ ഫാ. സമുവേൽ മാത്യൂ, ഡോറ ഡയറക്ടർ ഫാ. ഷിജു മാത്യു, ജനറൽ കൺവീനർ അജോയി കെ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. ഇടവകയുടെ പ്രശംസ പത്രം സെൽവ രാജ് വിൻസൻ, റെന്നി തോമസ് തേവേരിൽ എന്നിവർ ചേർന്ന് സമ്മാനിച്ചു. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, സി എസ് ഐ മധ്യ കേരള മഹായിടവക ബിഷപ്പ് ഡോ. സാബു മലയിൽ കോശി എന്നിവരുടെ ആശംസ സന്ദേശം ചടങ്ങില്‍ ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ കൈമാറി.

പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. വിജി നൈനാൻ, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി രവി, വൈസ് പ്രസിഡന്റ്‌ അന്നമ്മ ജോർജ്, നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, ബ്ലോക്ക്‌ അംഗം അനീഷ്‌ എം ബി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനി ഈപ്പൻ, അജിത്ത് പിഷാരത്ത്, നിരണം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അലക്സ്‌ പുത്തുപ്പള്ളി, ബിനീഷ് കുമാർ വി ടി, ലല്ലു കാട്ടിൽ, ജോളി ഈപ്പൻ, ഷൈനി ബിജു, സാറമ്മ വർഗീസ്, ജോളി ജോർജ്, മേറീന തോമസ്, രാഖി രാജപ്പൻ, ഭാരത സർക്കാർ വനമിത്ര അവാർഡ് ജേതാവ് ജി രാധാകൃഷ്ണന്‍, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, മണ്ഡലം പ്രസിഡന്റ്‌ പി എൻ ബാലകൃഷ്ണൻ, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിരണം ബ്രാഞ്ച് സെക്രട്ടറി ഷാജി മാത്യു, നിരണം സെന്റ് മേരീസ് സ്കൂൾ മാനേജർ, വർഗ്ഗീസ് എം അലക്സ് , തോമസ് വർഗ്ഗീസ് , നിരണം ക്രിസ്ത്യന്‍ ഫെലോഷിപ്പ് പ്രസിഡന്റ് സാബു ആലംഞ്ചേരി, ചങ്ങനാശ്ശേരി എസ് ബി കോളജ് ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. സനൽ കുമാർ തലപ്പുലത്ത്, കുന്തിരിക്കൽ സി എം എസ് ഹൈസ്ക്കൂൾ ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു, നീരേറ്റുപുറം പമ്പാ ബോട്ട് ക്ലബ് സെക്രട്ടറി പുന്നൂസ് ജോസഫ്, ജിജു വൈക്കത്തുശ്ശേരി, ജേക്കബ് മദനംചേരി, രാമകൃഷ്ണ ആശ്രമം
വിവേകാനന്ദ യൂത്ത് ഗ്രൂപ്പ് കൺവീനർ വിഷ്ണു പുതുശേരി, സിബി ഈപ്പൻ, പോൾ സി വർഗ്ഗീസ് , പാസ്റ്റർ എൻ എസ് പ്രസാദ്, വികാരിമാരായ ബിജി ഗീവർഗ്ഗീസ്, റോബിൻ തമ്പി,സാജൻ ജോൺ, കെ ടി വർഗീസ്, എം ടി തോമസ്, യേശുദാസ്, സഞ്ജീവ് ബഞ്ചമിൻ, ജോബി ജോൺ, തോമസ് സക്കറിയ, റെജി വർഗീസ്, എന്നിവർ പ്രസംഗിച്ചു.

നിരണം പൗരാവലി നല്കിയ ഊഷ്മള സ്വീകരണത്തിൽ കാലാവസ്ഥയുടെ പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് എത്തിയ വർക്ക് മോറാൻ മോർ ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ മറുപടി പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി. ദൈവാലയ കൂദാശ വാർഷിക ദിനത്തോടനുബന്ധിച്ച് വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള അറിയിച്ചു.

Hot Topics

Related Articles