തിരുവല്ല :
ബിലീവേഴ്സ് കോളേജ് ഓഫ് നേഴ്സിങ്ങിന്റെ 2024 – 2025 വർഷത്തെ കായിക ദിനം തിരുവല്ല ഡിവൈഎസ്പി അഷാദ് എസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപരിപാലനത്തിനും വ്യക്തിത്വവികാസത്തിനും കായിക പരിശീലനം വളരെയധികം സഹായിക്കുമെന്നും ജീവിതം ഒരു ലഹരിയാക്കി മാറ്റുവാൻ കായിക മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് പ്രചോദനം പകരുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഷാദ് എസ് സൂചിപ്പിച്ചു.
കുമാരി ജിയാ സൂസൻ വർഗീസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ ഷെറിൻ പീറ്റർ അധ്യക്ഷയായി. ബിലീവേഴ്സ് കോളേജ് ഓഫ് നേഴ്സിംഗ് അഡ്മിനിസ്ട്രേഷൻ മേധാവി അഡ്വ. പ്രിൻസി പി വർഗീസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. അനു മാത്യൂസ് എന്നിവർ സംസാരിച്ചു. വിവിധ ബാച്ചുകളിൽ നിന്നായി 240 ഓളം വിദ്യാർത്ഥികൾ കായികയിനങ്ങളിൽ മത്സരിച്ചു.
Advertisements