തിരുവല്ല:
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെയും ഇ എൻടി വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാളോ ക്ലിനിക്ക് ആരംഭിച്ചു. കൊച്ചി അമൃത ആശുപത്രി ചീഫ് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി അസോ ഡയറക്ടർ ഡോ ജോൺ വല്യത്ത് അധ്യക്ഷത വഹിച്ചു.
ആശുപത്രി ഡയറക്ടറും സിഇഒ യുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ്, ഫാ. തോമസ് വർഗീസ്, അമൃത ആശുപത്രിയിലെ ചീഫ് ഡെഗ്ലൂട്ടോളജിസ്റ്റ് ഡോ.സി.ജെ.ആര്യ, ഇഎൻടി വിഭാഗം മേധാവി ഡോ. ജോർജ് തോമസ്, പിഎംആർ വിഭാഗം മേധാവി ഡോ തോമസ് മാത്യു, ഇഎൻടി വിഭാഗം കൺസൾട്ടന്റ് ഡോ. ജോ ജേക്കബ്, റീഹാബിലിറ്റേഷൻ ഡയറക്ടർ ബിജു മറ്റപ്പള്ളി, ഡെഗ്ലൂട്ടോളജിസ്റ്റ് ആരോമൽ പ്രസാദ്, സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് ലയ എലിസബത്ത് കുര്യൻ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ട്രോക്ക്, പാർക്കിൻസൺസ് തുടങ്ങിയ ന്യൂറോളജിക്കൽ രോഗങ്ങളാലും കാൻസർ മൂലവും പ്രായാധിക്യത്താലും ഭക്ഷണം ഇറക്കുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയാണ് ഡിസ്ഫേജിയ. ഡിസ്ഫേജിയ രോഗികളിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങളെ മുൻകൂട്ടി കണ്ട് രോഗനിർണയം നടത്തി സമയോചിതവും ഫലപ്രദവുമായ രീതിയിൽ ചികിത്സ നടത്തുന്ന മെഡിക്കൽ വിഭാഗമാണ് ബിലീവേഴ്സിൽ ആരംഭിച്ചിരിക്കുന്ന സ്വാളോ ക്ലിനിക്ക്. ഡെഗ്ലൂട്ടോളജിസ്റ്റു (ഭക്ഷണം ഇറക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് തെറാപ്പി നൽകുന്നവർ) കളും ഇ എൻ ടി സർജന്മാരും ഡയറ്റീഷ്യന്മാരും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകളും സംയോജിതമായി പ്രവർത്തിക്കുന്ന വിഭാഗത്തിൽ വീഡിയോ ഫ്ലൂറോസ്കോപ്പിയും എൻഡോസ്കോപ്പിയും തുടങ്ങിയ അത്യാധുനിക രോഗനിർണ്ണയ സംവിധാനങ്ങളുണ്ട്.