തിരുവല്ല :
തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റി ബോധനയുടെ നേതൃത്വത്തിൽ തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2024 ഒക്ടോബർ 11 ന് ബോധന ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം തിരുവല്ല അതിരൂപത വികാരി ജനറൽ ഫാ. ഡോ.ഐസക്ക് പാറപള്ളിൽ നിർവഹിച്ചു. ബോധന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ബിനീഷ് സെമൺ കാഞ്ഞിരത്തുംങ്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബോധന, നാഷണൽ റിസോഴ്‌സ് മാനേജ്മെന്റ്
കോ-ഓർഡിനേറ്റർ സിജി മാത്യു സ്വാഗതം അറിയിച്ചു.
കമ്മ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. രാജേഷ് ഐസക്ക്, തിരുവല്ല ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി റാഫേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു.