ഓരോ വ്യക്തിയുടെയും ജീവചരിത്രം സാമൂഹിക ജീവിതത്തിന്റെ പാഠപുസ്തകം : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവല്ല:
ഒരോ വ്യക്തികളുടെയും ജീവചരിത്രം സാമൂഹ്യ ജീവിതത്തിൻ്റെ പാഠപുസ്തകമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയുമായ അഡ്വ. കെ അനന്തഗോപൻ എഴുതിയ ഓർമകളുടെ വസന്തം എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് തിരുവല്ല ബിലീവേഴ്സ് യൂത്ത് സെൻ്റർ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജിന് ആദ്യ പ്രതി നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

Advertisements

ചരിത്രം തെറ്റായി എഴുതപ്പെടുന്ന ഇക്കാലത്ത് സത്യത്തെ സഹായിക്കുന്ന എഴുത്തുകളാണ് കാലഘട്ടത്തിന് ആവശ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സത്യത്തിന് സംരക്ഷണം ഉണ്ടാകണം. അക്ഷരങ്ങളെ മലിനമാക്കാൻ ശ്രമിക്കുന്ന കാലത്ത് അക്ഷരശുദ്ധിയോടെ അസത്യങ്ങളെ തുറന്നു കാട്ടണമെന്നും വീണാ ജോർജ് പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ അഡ്വ.മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനായി. ഡോ. റാണി ആർ നായർ പുസ്തകം പരിചയപ്പെടുത്തി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മുഖ്യ പ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന കമ്മറ്റി അംഗം രാജുഏബ്രഹാം , മുൻ എംഎൽഎ ആർ ഉണ്ണിക്കൃഷ്ണപിള്ള, കെ യു ജെനീഷ് കുമാർ എംഎൽഎ, സംഘാടക സമിതി കൺവീനർ അഡ്വ. ആർ സനൽകുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ പത്മകുമാർ, പി ബി ഹർഷകുമാർ, ടി ഡി ബൈജു, പി ആർ പ്രസാദ്, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ കെ ജി രതീഷ് കുമാർ, ഓട്ടോകാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല , കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചെറിയാൻ പോളച്ചിറയ്ക്കൽ, എൻ സി പി ജില്ലാ പ്രസിഡൻ്റ് ജിജി വട്ടശേരിൽ, സി പി ഐ എം തിരുവല്ല ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, ഇരവിപേരൂർ ഏരിയാ സെക്രട്ടറി പി സി സുരേഷ് കുമാർ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ. സുധീഷ് വെൺപാല, ജില്ലാ പഞ്ചായത്ത് അംഗം മായാ അനിൽകുമാർ എന്നിവർ സംസാരിച്ചു. അഡ്വ. കെ അനന്തഗോപൻ മറുപടിയും പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.